കുളത്തുവയല്‍: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളിയുടെ കുരിശിന്റെ വഴിയുടെ ഭാഗമായുള്ള ഗ്രോട്ടോയുടെ ചില്ല് തകര്‍ന്ന നിലയില്‍. നീന്തല്‍ കുളത്തിന്റെ താഴ്ഭാഗത്തെ 7-ാം ഗ്രോട്ടോയുടെ ചില്ല് ഞായറാഴ്ച നശിപ്പിച്ചിരുന്നു.

അത് സ്വാഭാവികമായി സംഭവിച്ചത് ആകാമെന്ന് കരുതിയെങ്കിലും ഇന്നലെയും മറ്റൊരു കുരിശടി തകർത്ത നിലയിൽ കണ്ടതോടെയാണ് ഇത് തകർക്കപ്പെട്ടത് ആണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്. ചില്ല് തകര്‍ന്നുകിടക്കുന്നിടത്ത് കല്ല് കണ്ടെത്തിയിരുന്നു. സാമൂഹ്യവിരുദ്ധരാണ് ചില്ല് തകര്‍ത്തതെന്ന് കരുതുന്നു.
ചെമ്പ്ര അങ്ങാടിയിൽ നിന്നും കുളത്തുവയൽ പള്ളിയിലേക്കുള്ള എളുപ്പവഴിയിലാണ് ഏഴോളം കുരിശടികൾ സ്ഥാപിച്ചിട്ടുള്ളത്. നോമ്പുകാലത്ത് കുരിശിന്റെ വഴി യാത്ര നടത്തുന്നത് ഇതിലൂടെയാണ്. ഈ വഴിയിലൂടെ അങ്ങാടിയിൽ നിന്നും എളുപ്പത്തിൽ പള്ളിയിൽ എത്തിച്ചേരാൻ സാധിക്കും. ഇതിലെ ഏഴാമത്തെ കുരിശടി ഞായറാഴ്ച തകർക്കപ്പെട്ടത്.
അങ്ങാടിയിലേക്ക് പോയ നാട്ടുകാരനാണ് കുരിശടി തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഈ വഴി ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
The tile of the grotto is broken at kulathuvayal