നടുവണ്ണൂര്‍: നടുവണ്ണൂര്‍ റേഞ്ച് മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ റേഞ്ച് പരിധിയിലെ പതിനേഴ് മദ്രസ്സയിലെ +2 , 10 , 7 , 5 ക്ലാസ്സുകളില്‍ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ റേഞ്ച് മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്ത്വത്തിലാണ് റേഞ്ച് പരിധിയിലെ പതിനേഴ് മദ്രസ്സകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി കള്‍ക്ക് ആദരവ് നല്‍കിയത്. പരിപാടി ഖത്തീബ് ജലീല്‍ ബാഖവി പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. റേഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് എം.കെ. പരീത് അധ്യക്ഷത വഹിച്ചു.
എസ്എംഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് വാഴയില്‍ ലത്തിഫ്ഹാജി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദാലി ദാരിമി, മണോളി ഇബ്രാഹിം, കെ.ടി.കെ. റഷീദ്, ജലീല്‍ ദാരിമി, മുഹമ്മദ് റഫീഖ് ദാരിമി, സഫ അസൈനാര്‍ ഹാജി, ഹസ്സന്‍കോയ പൂനത്ത്, മുസ്ഥഫ പാലോളി , പി.കെ.അഷ്‌റഫ്, തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി വി.കെ. ഇസ്മായില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ അന്‍സല്‍ നന്ദിയും പറഞ്ഞു.
Congratulations to the top achievers