പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 5-ാം മത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ച് പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ് മുഖ്യാതിഥിയായി പങ്കെടുത്തു.

പിടിഎ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ സുനില്‍കുമാര്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി. യൂസഫ്, എഎസ്‌ഐ ഷൈനി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സുധാകരന്‍ വരദ, പിടിഎ വൈസ് പ്രസിഡന്റ് കെ.പി. സമീര്‍, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ്, സിപിഒ കെ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഒ ബിജിന നന്ദിയും പറഞ്ഞു.
SPC batch inaugurated at perambra