---
title: "പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം ഉദ്ഘാടനം"
english_title: "Padma Shri Mani Madhava Chakyar Art Study Center inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/302683/padma-shri-mani-madhava-chakyar-art-study-center-inaugurated"
published_at: "2025-07-15T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6876323876ff0_card.JPG"
keywords: []
---

# പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം ഉദ്ഘാടനം

> **Lead Summary:** **കാരയാട്: **അരിക്കുളം പഞ്ചായത്ത് പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം കെട്ടിടഉദ്ഘാടനം സംഘടിപ്പിച്ചു. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കാരയാട്: **അരിക്കുളം പഞ്ചായത്ത് പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം കെട്ടിടഉദ്ഘാടനം സംഘടിപ്പിച്ചു. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും, പത്മശ്രീ ഗുരു മാണി മാധവ ചാക്യാരെപ്പോലുള്ള കലാകാരന്മാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ് അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണന്നും ഈ സ്മാരക മന്ദിരം അതിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാര്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വെക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് ഇതൊരു സാംസ്‌കാരിക കേന്ദ്രം മാത്രമായിരിക്കില്ല പഠന കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടിപി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവിലാണ് ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിനു സമീപം സാംസ്‌കാരിക പഠനകേന്ദ്രം നിര്‍മിച്ചത്.

മാണി മാധവചാക്യാരുടെ കുടുംബം സൗജന്യമായി നല്‍കിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. സാംസ്‌കാരിക കേന്ദ്രത്തിലെ ഫര്‍ണീച്ചറുകള്‍ക്കായി മൂന്ന് ലക്ഷം രൂപ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. അരിക്കുളം ഗ്രാമപഞ്ചായത്ത് എഇ അഖില ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സാഹിത്യ അക്കാദമി സെക്രട്ടറി സി .പി അബൂബക്കര്‍, പത്മാവതി ഇലോടമ്മ, മാണി നീലകണ്ഠന്‍ ചാക്യാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, പി.കെ ഹരീഷ് നമ്പ്യാര്‍, മാണി മാധവാനന്ദ് ചാക്യാര്‍ എന്നിവര്‍ മുഖ്യാതിഥി ആയി.

പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് പി ബാബുരാജ്, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദന്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം രജില, പഞ്ചായത്ത് അംഗം വി. പി അശോകന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. എം ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. അഭിനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. പ്രകാശന്‍, എന്‍.എം ബിനിത, എന്‍.വി നജീഷ് കുമാര്‍, അംഗങ്ങളായ എ.കെ ശാന്ത, എം.കെ നിഷ, ബിന്ദു പറമ്പടി, ശ്യാമള ഇടപ്പളി, കെ. ബിനി, എ. ഇന്ദിര, കെ.എം അമ്മദ് , മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ കെ.എന്‍ അടിയോടി, ഗീതാദേവി, യുഎല്‍സിഡിഎസ് ഡയറക്ടര്‍ കെ.ടി രാജന്‍, എഎല്‍സിഡിഎസ് പ്രസിഡണ്ട് വി.ബഷീര്‍, ഇ.കെ അഹമ്മദ് മൗലവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/302683/padma-shri-mani-madhava-chakyar-art-study-center-inaugurated)