പേരാമ്പ്ര : വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടിറി കെ.കെ രജീഷ് ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണം നേരിട്ട ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍, ചെമ്പനോട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ ജനങ്ങള്‍ അത്യന്തം ഭീതിയോടെയാണ് കഴിയുന്നതെന്നും വീടിന്റെ മുന്നില്‍ തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന അക്രമകാരികള്‍ ആയിട്ടുള്ള കാട്ടാനയില്‍ നിന്ന് ജനങ്ങള്‍ അത്ഭുതകരമായാണ് രക്ഷപ്പെന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ദീര്‍ഘകാലം ആയിട്ടുള്ള ആവശ്യങ്ങള്‍ വനവകുപ്പ് അംഗീകരിക്കാത്തതിന്റെ ഭാഗമായിട്ടാണ് വന്യജീവി ആക്രമണം തുടരുന്നതെന്ന് ജനങ്ങള്‍ പറയുന്നു.

മലയോര മേഖലയില്‍ കാലങ്ങളായി വന്യജീവി ആക്രമണത്തില്‍ നിന്ന് നഷ്ടപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും വനംവകുപ്പ് തയ്യാറായിട്ടില്ലെന്ന് കെ.കെ രജീഷ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് ബിജെപി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ്, ബിജെപി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പുതുപ്പറമ്പില്‍, ശ്രീനിവാസന്‍ മനയ്ക്കല്‍, വി.വി രാജന്‍, അനൂപ് പറമ്പില്‍, സിബി പന്നിക്കോട്ടൂര്‍, ചോയി പൂക്കോട്ട് ചാലില്‍ എന്നിവര്‍ രജീഷിന് ഒപ്പമുണ്ടായിരുന്നു.
Wildlife attack: Government should take action to save the people; BJP