ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം
Apr 28, 2024 12:17 PM | By Akhila Krishna

കോഴിക്കോട്: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

കോഴിക്കോട്ട് മൂന്ന് ആകാശ് വിദ്യാര്‍ഥികളാണ് 99 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത്. മാധവ് മനു 99.92 ശതമാനം നേടി അഖിലേന്ത്യാ തലത്തില്‍ 1415ാം റാങ്ക് നേടി. തേജസ് ശ്യാം (99.74), ദേവാനന്ദ് (99.61) എന്നിവരും 99 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ നേടി. വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ ആകാശ് ഇന്‍സിറ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ റീജ്യനല്‍ സെയില്‍സ് ആന്റ് ഗ്രോത്ത് ഹെജ് പ്രേംചന്ദ് റോയ് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്രമായ പരിശീലനവും നൂതനമായ പഠനവും നല്‍കാനുള്ള ആകാശ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ പ്രതിബദ്ധതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ് അവരുടെ ശ്രദ്ധേയമായ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിവിധ കോഴ്സ് ഫോര്‍മാറ്റുകളിലൂടെ സമഗ്രമായ ഐ.ഐ.ടിജെ.ഇ.ഇ പരിശീലനമാണ് ആകാശ് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം വികസിപ്പിക്കുന്നതില്‍ ആകാശ് ശ്രദ്ധ കേന്ദ്രീകരിച്ചു. നൂതനമായ ഐ ട്യൂട്ടര്‍ പ്ലാറ്റ്ഫോം റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രഭാഷണങ്ങള്‍ വിദ്യാര്‍ത്ഥികളെ വേഗതയുള്ള പഠനത്തില്‍ ഏര്‍പ്പെടാനും നഷ്ടമായ സെഷനുകള്‍ കണ്ടെത്താനും പ്രാപ്തമാക്കുന്നു. പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ പരിചയവും ആത്മവിശ്വാസവും നല്‍കി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നു. കാതലായ ആശയങ്ങളില്‍ പ്രാവീണ്യം നേടുന്നതിലും അച്ചടക്കത്തോടെയുള്ള പഠനക്രമം മുറുകെപ്പിടിക്കുന്നതിലും അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണ് വിദ്യാര്‍ഥികളുടെ ഈ നേട്ടമെന്ന് ആകാശ് അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ ഏരിയാ സെയില്‍സ് ഹെഡ് കെ. ഷംസീര്‍, ബ്രാഞ്ച് ഹെഡ് വിനായക് മോഹന്‍, സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുര്‍ഷിദ് അബ്ദുറഹിമാന്‍, അക്കാദമിക് ഹെഡ് (എന്‍ജിനീയറിങ്) അബ്രഹാം സി. ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

Kozhikode Akash Excels In JEE Main Exam

Next TV

Related Stories
പുതിയപ്പുറം അപകട വളവില്‍ വാഹനം ഇടിച്ച് മതില്‍ തകര്‍ന്നു

May 11, 2024 02:16 PM

പുതിയപ്പുറം അപകട വളവില്‍ വാഹനം ഇടിച്ച് മതില്‍ തകര്‍ന്നു

സംസ്ഥാന പാതയില്‍ നിന്ന് പെരവച്ചേരി റോഡിലേയ്ക്ക്...

Read More >>
കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 11, 2024 12:05 PM

കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന്...

Read More >>
പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

May 11, 2024 10:04 AM

പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്...

Read More >>
കനാലിൽ ചാടിയ യുവാവിനെ കാണാതായി

May 11, 2024 09:20 AM

കനാലിൽ ചാടിയ യുവാവിനെ കാണാതായി

ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ...

Read More >>
വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

May 10, 2024 05:24 PM

വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ എസ്എസ്എല്‍സി വിജയാഘോഷ...

Read More >>
ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

May 10, 2024 04:58 PM

ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

കുടയെന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക മഴയും ബഹുവര്‍ണ്ണങ്ങളിലുള്ള കുടകളുടെ...

Read More >>
News Roundup