---
title: "പുതിയപ്പുറം അപകട വളവില്‍ വാഹനം ഇടിച്ച് മതില്‍ തകര്‍ന്നു "
english_title: "The wall was broken when the vehicle hit the accident curve at Puyappuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204629/the-wall-was-broken-when-the-vehicle-hit-the-accident-curve-at-puyappuram"
published_at: "2024-05-11T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f33a654be2_1_mathil.jpg"
keywords: []
---

# പുതിയപ്പുറം അപകട വളവില്‍ വാഹനം ഇടിച്ച് മതില്‍ തകര്‍ന്നു 

> **Lead Summary:** ** പേരാമ്പ്ര: **സംസ്ഥാന പാതയിലെ പുതിയപ്പുറം അപകട വളവിലെ മതില്‍ വാഹനമിടിച്ച് തകര്‍ന്നു. സംസ്ഥാന പാതയില്‍ നിന്ന് പെരവച്ചേരി റോഡിലേയ്ക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് മതില്‍ തകര്‍ന്നത്.

## Article Content

** പേരാമ്പ്ര: **സംസ്ഥാന പാതയിലെ പുതിയപ്പുറം അപകട വളവിലെ മതില്‍ വാഹനമിടിച്ച് തകര്‍ന്നു. സംസ്ഥാന പാതയില്‍ നിന്ന് പെരവച്ചേരി റോഡിലേയ്ക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് മതില്‍ തകര്‍ന്നത്.

എതിര്‍ ദിശയില്‍ നിന്ന് വാഹനം ഒന്നും വരാത്തതിനാല്‍ വലിയൊരപകടം ഒഴിവായി. ഇന്നലെ വൈകിട്ടാണ് സംഭവം. ഈ അപകട വളവിന് പരിഹാരം കാണാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപ്പെട്ടിട്ടുണ്ട്.

അഞ്ചോളം ജീവന്‍ പൊലിഞ്ഞ അപകട വളവിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായിട്ടും സാധിച്ചിട്ടില്ല. അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204629/the-wall-was-broken-when-the-vehicle-hit-the-accident-curve-at-puyappuram)