മുതുകാട് വീട്ടില്‍ കയറി അക്രമം; യുവാവ് അറസ്റ്റില്‍

മുതുകാട് വീട്ടില്‍ കയറി അക്രമം; യുവാവ് അറസ്റ്റില്‍
Feb 28, 2024 01:45 PM | By SUBITHA ANIL

പെരുവണ്ണാമൂഴി: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലക്കുന്നേല്‍ ബബീഷിനെ (33) യാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം 9 മണിയോടെ സമീപവാസിയായ അമ്പലകുന്നേല്‍ സോമന്റെ വീട്ടിലാണ് അക്രമം നടത്തിയത്. സോമന്‍ വീട്ടിലെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ബബീഷ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ഇടിക്കട്ടയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

നെറ്റിക്ക് മുറിവേറ്റ സോമനും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെട്ടപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ കയറിയ യുവാവ് ചോറ് പാത്രം നിലത്തിട്ട് ചവിട്ടുകയും ചോറിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് രാത്രി തിരിച്ചെത്തിയ സോമനും കുടുംബവും അക്രമം ഭയന്ന് അടുത്തുള്ള വീട്ടിലാണ് കിടന്നുറങ്ങിയത്.

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തി. ചായ തയ്യാറാക്കാന്‍ നോക്കുമ്പോള്‍ പ്രതി ചായപ്പാത്രം വലിച്ചെറിയുകയും ഇനി ഭക്ഷണം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയതായും പരാതിയുണ്ട്.

പ്രതിയുടെ വീട്ടിലെ പട്ടി അയല്‍വാസിയെ കടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് കാരണമെന്നും വധശ്രമക്കേസ് ഉള്‍പ്പെടെ രണ്ടുകേസുകളില്‍ക്കൂടി പ്രതിയാണ് ബബീഷെന്നും പൊലീസ് പറഞ്ഞു.

പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ പി. അരുണ്‍ ദാസ്, എസ്.ഐ.മാരായ കെ ജിതിന്‍ വാസ്, കെ.കെ. കുഞ്ഞമ്മദ്, കെ. അബ്ദുല്‍ ഖാദര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.കെ. സമീര്‍, സി.എം. അനീഷ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Muthukadu house entry and violence; The youth was arrested

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
News Roundup