---
title: "പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ലോക വനദിനം ആചരിച്ചു "
english_title: "World Forest Day was celebrated at Peruvannamoozhi Agricultural Science Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193587/world-forest-day-was-celebrated-at-peruvannamoozhi-agricultural-science-centre"
published_at: "2024-03-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd54f68aa32_1_peru.JPG"
keywords: []
---

# പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ലോക വനദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലോക വനദിനം ആചരിച്ചു. ഓയിസ്‌ക വിമന്‍സ് പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍. ഇന്ദുമതി വൃക്ഷ സ്‌നേഹി തേവര്‍ കോട്ടയില്‍ ബാബുവിനെ പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലോക വനദിനം ആചരിച്ചു. ഓയിസ്‌ക വിമന്‍സ് പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍. ഇന്ദുമതി വൃക്ഷ സ്‌നേഹി തേവര്‍ കോട്ടയില്‍ ബാബുവിനെ പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.വി.കെ പ്രോഗ്രാം ഓഫീസര്‍ പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം പ്രകാശ്, ഡോ. കെ.കെ ഐശ്വര്യ, ബാബു തേവര്‍ കോട്ടയില്‍, ജയരാജ് ഉള്ളാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വൃക്ഷ തൈകളും നടീല്‍ വസ്തുക്കളും വിതരണം ചെയ്തു. തുടര്‍ന്ന് പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാങ്കേതിക വാരാഘോഷത്തിന്റെ നാലാം ദിന പരിപാടികള്‍ നടന്നു.

മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് ജൈവ രീതിയിലുള്ള കൃഷി വിഷയത്തില്‍ ക്ലാസും പരിശീലനവും നടത്തി. സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. കെ.എം പ്രകാശ്, ഡോ. കെ.കെ ഐശ്വര്യ, കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കര്‍ഷകന്‍ കെ.ടി പത്മനാഭന്‍ ആവള തന്റെ കൃഷി അനുഭവങ്ങള്‍ ക്ലാസില്‍ പങ്കുവെച്ചു. സമാപന ദിനമായ ഇന്ന് അലങ്കാര മത്സ്യകൃഷിയിലാണ് പരിശീലന പരിപാടികള്‍ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193587/world-forest-day-was-celebrated-at-peruvannamoozhi-agricultural-science-centre)