---
title: "രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും "
english_title: "Rasith Ashoka's experience story is now also in Kannada"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202158/rasith-ashokas-experience-story-is-now-also-in-kannada"
published_at: "2024-04-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630a78f3d8f5_1_gillan.JPG"
keywords: []
---

# രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും 

> **Lead Summary:** **പേരാമ്പ്ര:** 'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച രാസിത്ത് അശോകന്റെ അനുഭവകഥ യായ 'നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം' ഇനി മുതല്‍ കന്നഡയിലും വായിക്കാം.

## Article Content

**പേരാമ്പ്ര:** 'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച രാസിത്ത് അശോകന്റെ അനുഭവകഥ യായ 'നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം' ഇനി മുതല്‍ കന്നഡയിലും വായിക്കാം.

ബെംഗളൂരു കര്‍ണാടക ചിത്രകലാ പരിഷത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ സാഹിത്യകാരന്‍ ഡോ. മരുളസിദ്ധപ്പ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.

ഡോ. സി.ആര്‍. ചന്ദ്രശേഖര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ബെംഗളൂരു മെഡിക്കല്‍ കോളേജ് ന്യൂക്ലിയര്‍ മെഡിസിന്‍ മേധാവി ഡോ. ആര്‍.കെ. സരോജ അധ്യക്ഷയായി.

കവയിത്രി ഡോ. വീണഭട്ട് പുസ്തകപരിചയം നടത്തി. പുസ്തകം കന്നഡയിലേക്ക് മൊഴിമാറ്റം നടത്തിയത് കര്‍ണാടക സാഹിത്യപ്രവര്‍ ത്തകസംഘം മാര്‍ഗദര്‍ശിയായ കെ. പ്രഭാകരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202158/rasith-ashokas-experience-story-is-now-also-in-kannada)