---
title: "മാണിക്കോത്ത്ചാല്‍ എം.സി. പ്രകാശന്‍ ചികിത്സാ സഹായ കമ്മിറ്റി "
english_title: "Manikothchal M.C. Prakashan Treatment Assistance Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206465/manikothchal-mc-prakashan-treatment-assistance-committee"
published_at: "2024-05-20T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b430f05299_1_samu.JPG"
keywords: []
---

# മാണിക്കോത്ത്ചാല്‍ എം.സി. പ്രകാശന്‍ ചികിത്സാ സഹായ കമ്മിറ്റി 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വള്ളിപ്പറ്റ വേനക്കുഴിയില്‍ താമസക്കാരനും കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി കലാരംഗത്ത് ശബ്ദാനുകരണം കൊണ്ടും ആലാപന മികവു കൊണ്ടും നമ്മുടെയെല്ലാം പ്രിയങ്കരനായി മാറിയ എം.സി. പ്രകാശന്‍ മാണിക്കോത്ത്ചാല്‍ പ്രമേഹരോഗം ബാധിച്ച് കാല് നഷ്ടപ്പെടുമെന്നുള്ള അവസ്ഥയില്‍ ചികിത്സയിലാണ്.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വള്ളിപ്പറ്റ വേനക്കുഴിയില്‍ താമസക്കാരനും കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി കലാരംഗത്ത് ശബ്ദാനുകരണം കൊണ്ടും ആലാപന മികവു കൊണ്ടും നമ്മുടെയെല്ലാം പ്രിയങ്കരനായി മാറിയ എം.സി. പ്രകാശന്‍ മാണിക്കോത്ത്ചാല്‍ പ്രമേഹരോഗം ബാധിച്ച് കാല് നഷ്ടപ്പെടുമെന്നുള്ള അവസ്ഥയില്‍ ചികിത്സയിലാണ്.

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തിന് തുടര്‍ചികിത്സ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഈ പ്രയാസം മനസ്സിലാക്കി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്.

കരുണവറ്റാത്ത സുമനസ്സുകളുടെ അകമഴിഞ്ഞ സഹായമുണ്ടെങ്കില്‍ അദ്ദേഹത്തെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. മുഴുവന്‍ ആളുകളുടെയും സഹായസഹകരകണങ്ങള്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നു.

വി.പി. സുധീഷ്  ചെയര്‍മാനും, പി.ജെ. റെജി  കണ്‍വീനറും ടി.കെ. സബിന്‍  ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി.

ഉദാരമതികള്‍ക്ക് എം.സി. പ്രകാശന്‍ മാണിക്കോത്ത് ചാലില്‍ ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്കിട്ടപ്പാറ ബ്രാഞ്ചില്‍ A / C No: 42971420654 (IFSC : SBIN00071159) എക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206465/manikothchal-mc-prakashan-treatment-assistance-committee)