തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 99 ശതമാനം കാര്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ് തീരുമാനമാകാതെ പോയത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം ബസുടമകളുമായും ചര്‍ച്ച നടത്തും. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യങ്ങള്‍ നടക്കും.

Private bus strike withdrawn; discussion with the transport minister yielded results