കോഴിക്കോട് : പൊലീസുകാരെന്ന വ്യാജേനെയെത്തി എംഎം അലി റോഡില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. മലപ്പുറം കരുവാരക്കുണ്ടില്‍ നിന്നാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് ലഭ്യച്ച സൂചന. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കോഴിക്കോട് എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെപി ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജറായ കല്ലായി സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാര്‍ എന്ന വ്യാജേനെയെത്തി തട്ടിക്കൊണ്ടുപോയതായി പരാതിയില്‍ പറയുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് കേസെടുത്ത് അന്വേഷിക്കുന്ന കസബ പൊലീസിന്റെ സംശയം.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും കടയുടെ മുന്നില്‍വെച്ചാണ് സംഭവം നടന്നതെന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മാനേജര്‍ നിധിന്‍ പറഞ്ഞു.
Three people are in custody in the case of the abduction of the youth