പട്ടയ വിതരണ മേള സംഘടിപ്പിച്ചു

 പട്ടയ വിതരണ മേള സംഘടിപ്പിച്ചു
Jul 16, 2025 12:09 PM | By SUBITHA ANIL

ഇരിങ്ങല്‍: സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു.

റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി.


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായും ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലൂടെ പരമാവധി മനുഷ്യരെ ഭൂമിയുടെ ഉടമകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊയിലാണ്ടി പഞ്ചായത്തില്‍ 165, വടകര 110, കുറ്റ്യാടി 134, നാദാപുരം 125, പേരാമ്പ്ര 126, ബാലുശ്ശേരി 40 പട്ടയങ്ങള്‍ എന്നിങ്ങനെ 700 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, പയ്യോളി നഗരസഭ ചെയര്‍പേഴ്സണ്‍ വി.കെ അബ്ദുറഹിമാന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, വൈസ് പ്രസിഡന്റ് എം ശ്രീലത, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലിയോട്ടുമ്മല്‍ ഹമീദ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ്, കൗണ്‍സിലര്‍ മുഹമ്മദ് അഷ്റഫ്, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



2,23,000 land titles distributed in the state in four years: Minister K Rajan

Next TV

Related Stories
കുറ്റ്യാടി പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

Jul 16, 2025 11:21 PM

കുറ്റ്യാടി പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

തൊട്ടില്‍പ്പാലം പുഴയിലും കടന്തറ പുഴയിലും ശക്തമായ...

Read More >>
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു

Jul 16, 2025 09:47 PM

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു

സംസ്ഥാനത്ത് ഈ മാസം 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം...

Read More >>
 ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

Jul 16, 2025 08:34 PM

ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

നാളെ സ്‌കൂളുകള്‍ക്ക് അവധി...

Read More >>
കലിയനെ വരവേറ്റ് വിളയാട്ടൂര്‍ -മൂട്ടപ്പറമ്പ് നിവാസികള്‍

Jul 16, 2025 08:19 PM

കലിയനെ വരവേറ്റ് വിളയാട്ടൂര്‍ -മൂട്ടപ്പറമ്പ് നിവാസികള്‍

കലിയനെ വരവേല്‍ക്കല്‍ പരിപാടി നാടിന്റെ ആഘോഷമായി...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Jul 16, 2025 07:44 PM

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍...

Read More >>
 കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Jul 16, 2025 04:56 PM

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall