പേരാമ്പ്ര: വൊക്കേഷണല്‍ ട്രെയിനിംഗ് രംഗത്തെ പേരാമ്പ്രയിലെ പ്രമുഖ സ്ഥാപനമായ കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജിന്റെ 2025 - 26 അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും 2024 -25 വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ്, മോണ്ടിസോറി ടിടിസി, ഡിഎംഎല്‍ടി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

ചടങ്ങ് പേരാമ്പ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം വിനോദ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി രതീഷ് അധ്യക്ഷത വഹിച്ചു.
ഡോ.കെ സജി മുഖ്യാതിഥി ആയി. അദ്ധ്യാപകരായ കുഞ്ഞിമൂസ, ജിതേഷ്‌കുമാര്‍ ,കെ. പ്രസീത, കെ.പി പൊന്നിഷ ,അനുശ്രീ, സുജിത തുടങ്ങിയവര്‍ സംസാരിച്ചു. കോളേജ് ഡയറക്ടര്‍ ഐ.സുനിത സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാലിഹ താഹ ചടങ്ങിന് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Inauguration of the academic year and distribution of certificates at Kairali Vocational Training College