പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

പി.ആര്‍ രഘുത്തന്മന്‍ ബാലുശ്ശേരി ആശംസകള്‍ അര്‍പ്പിച്ചു. നീറ്റ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ദീപ്നിയയെ ജില്ലാ സെക്രട്ടറി ചടങ്ങില്‍ ആദരിച്ചു.
22 യൂണിറ്റുകളില്‍ നിന്ന് ഇരുന്നൂറിലധികം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. വ്യാപാര മിത്ര പദ്ധതി വഴി നിരവധി വ്യാപാരികള്‍ക്ക് ധനസഹായം നല്‍കാന്‍ സമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഇത്തരം സഹായ പദ്ധതികള്‍ സമിതിയുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നു നേതാക്കള്‍ പറഞ്ഞു.
വ്യാപാര മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. ഭാവിയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കണ്‍വെന്‍ഷന്‍ മുന്നോട്ടുപോകാന്‍ തീരുമാനമായി. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് സ്വാഗതവും രാമചന്ദ്രന്‍ ഗുഡ്‌വില്‍ നന്ദിയും പറഞ്ഞു.
The Traders and Industry Committee organized the Perambra Area Convention