കോഴിക്കോട് : കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് കെപി ട്രാവല്‍സ് ഉടമയായ ബിജുവിനെ സംഘം തട്ടികൊണ്ടു പോയത്.
എംഎം അലി റോഡിലെ കെപി ട്രാവല്‍സ് എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ മുന്നില്‍ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന സംഘം ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയതായി പരാതി. കെഎല്‍ 10 എആര്‍ 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് ബിജുവിനെ തട്ടികൊണ്ടു പോയതെന്നും പറയുന്നു.

തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് സംശയം. കേസില്‍ അന്വേഷണം ഊര്‍ജിതം പുരോഗമിക്കുകയാണ്.
A group posing as police officers has kidnapped a young man, a complaint has been filed