---
title: "ആവള നട -പയ്യില്‍താഴ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം "
english_title: "The deplorable condition of Avala Nada-Payilthazha road should be resolved"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206305/the-deplorable-condition-of-avala-nada-payilthazha-road-should-be-resolved"
published_at: "2024-05-19T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a43850cd21_1_avala.JPG"
keywords: []
---

# ആവള നട -പയ്യില്‍താഴ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം 

> **Lead Summary:** **ആവള:** ജലനിധി പദ്ധതിക്ക് വേണ്ടി വെട്ടിപൊളിച്ച ആവള നട -പയ്യില്‍താഴ റോഡ് ഗതാഗത യോഗ്യമാക്കണം.

## Article Content

**ആവള:** ജലനിധി പദ്ധതിക്ക് വേണ്ടി വെട്ടിപൊളിച്ച ആവള നട -പയ്യില്‍താഴ റോഡ് ഗതാഗത യോഗ്യമാക്കണം.

ഒരു ചാറ്റല്‍ മഴക്ക് പോലും റോഡ് ഗതാഗത യോഗ്യമല്ലാതാവുകയും സ്‌കൂള്‍ ജീപ്പുകളും മറ്റും ഈ റോഡിലൂടെയുള്ള സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്.

കഷ്ടിച്ച് ഒരു മാസത്തിന് ഉള്ളില്‍ തന്നെ വര്‍ഷകാലം ആരംഭിക്കുകയും ഈ റോഡിലൂടെ ഒരു മീറ്റര്‍ പോലും നടന്ന് പോകാന്‍ തന്നെ കഴിയാത്ത സാഹചര്യം സംജാതമാവുകയും ചെയ്യും.

ധാരാളം കിടപ്പ് രോഗികളും പ്രായമായവരും, നഴ്‌സറി, സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികളും അധിവസിക്കുന്ന പ്രദേശമെന്ന നിലയില്‍ ഇരുചക്ര വാഹനങ്ങള്‍ പോലും കടന്ന് പോകാത്ത സാഹചര്യം, പ്രദേശത്തെ നാല്‍പത് വര്‍ഷം പുറകോട്ട് വലിക്കുമെന്നതിലുപരി തികച്ചും ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും.

പ്രദേശവാസികളുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജലീല്‍ നടേമ്മല്‍, ആര്‍.എം ഹമീദ്, അജ്മല്‍ കൈവേലി, പി.കെ ശരത് ലാല്‍, കെ അജിനാസ്, റനീസ്, കെ.കെ റിയാസ്, പി.കെ സതീശന്‍, എന്‍ മിഗ്ദാദ്, യു.കെ ഫൈസല്‍, ഫൈസല്‍ ഫാസ്, ആഷിഫ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിയും അലംഭവം തുടര്‍ന്നാല്‍ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങാന്‍ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206305/the-deplorable-condition-of-avala-nada-payilthazha-road-should-be-resolved)