---
title: "കേരളത്തില്‍ കാര്‍ഷിക ബജറ്റ് അനിവാര്യം"
english_title: "Agriculture Budget Essential In Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215229/agriculture-budget-essential-in-kerala"
published_at: "2024-06-26T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c40b00b848_kisan.png"
keywords: []
---

# കേരളത്തില്‍ കാര്‍ഷിക ബജറ്റ് അനിവാര്യം

> **Lead Summary:** **പേരാമ്പ്ര: **സമസ്ത മേഖലകളിലും കര്‍ഷകര്‍ അവഗണിക്കപ്പെടുകയും കബളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ അതിജീവനത്തിന് സംസ്ഥാനത്ത് കാര്‍ഷിക ബജറ്റ് അനിവാര്യമാണെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വല്‍സന്‍ എടക്കോടന്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **സമസ്ത മേഖലകളിലും കര്‍ഷകര്‍ അവഗണിക്കപ്പെടുകയും കബളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ അതിജീവനത്തിന് സംസ്ഥാനത്ത് കാര്‍ഷിക ബജറ്റ് അനിവാര്യമാണെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വല്‍സന്‍ എടക്കോടന്‍ പറഞ്ഞു.

പ്രകൃതിക്ഷോഭം, മൃഗ ശല്യം ഇടങ്ങിയവയാല്‍ കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് അതിവേഗം അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാകണം കര്‍ഷകര്‍ക്ക് ലഭിക്കുന്ന പെന്‍ഷനുകള്‍ കാര്യക്ഷമമാകണം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച പഞ്ചായത്ത് കാര്‍ഷിക വികസന സമിതികള്‍ സജീവമാകണം, സര്‍ഫാസി, സിബില്‍ സ്‌കോര്‍ ' തുടങ്ങിയ കരിനിയമ്മള്‍ ബേങ്കുകള്‍ അവലംബിച്ചതോടെ കാര്‍ഷിക കടങ്ങളും ലഭ്യമല്ലാതായ സ്ഥിതി മാറണം. ഇവിടെയാണ് കാര്‍ഷിക ബജറ്റിന്റെ പ്രസക്തി എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആഗസ്ത് പതിനൊന്നിന് പേരാമ്പ്രയില്‍ വച്ചു നടക്കുന്ന കിസാന്‍ ജനത നിയോജക മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കിസാന്‍ ജനത നിയോജക മണ്ഡലം പ്രസിഡന്റ് കല്ലോട് ഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് വെള്ളോട്ട് മുഖ്യ പ്രഭാഷണം നടത്തി.  കെ.രാജന്‍,കെ.കെ.പ്രേമന്‍, കെ.പി.രവീന്ദ്രന്‍, പി.ബാലകൃഷ്ണന്‍ കിടാവ്, സി.പി.ഗോപാലന്‍, ജി.കെ.ബാബുരാജ്, ഒ.എം.രാധാകൃഷ്ണന്‍ ,ലത്തീഫ് വെള്ളിലോട്ട്, കെ.അപ്പുക്കുട്ടി, എ.കെ.അഭിലാഷ്, സി.എം.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215229/agriculture-budget-essential-in-kerala)