---
title: "കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍ "
english_title: "The incident of dumping toilet waste in the canal; Three people were arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215478/the-incident-of-dumping-toilet-waste-in-the-canal-three-people-were-arrested"
published_at: "2024-06-27T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d6fbaabc01_arrest.JPG"
keywords: []
---

# കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര : **വാല്യക്കോട് കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ്, പട്ടാമ്പി സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ജിജോ മാത്യു എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തത്.

## Article Content

**പേരാമ്പ്ര : **വാല്യക്കോട് കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ്, പട്ടാമ്പി സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ജിജോ മാത്യു എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം 18 നാണ് സംഭവം. കക്കൂസ് മാലിന്യം തള്ളിയ കനാലിന്റെ താഴ്ഭാഗത്ത് യുപി സ്‌കൂളും നിരവധി വീടുകളുമുണ്ട്. അവിടങ്ങളിലുള്ള കിണര്‍ വെള്ളം മലിനമാകാന്‍ കാരണമായ മാലിന്യ നിക്ഷേപം നടത്തിയവരെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വാല്യക്കോട് ബഹുജന പ്രതിഷേധ ജാഥയും കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.

മഞ്ഞപ്പിത്തം, കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്.

സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ഡിവൈഎസ്പി കെ. ബിജുവിന്റെ കീഴില്‍ ഇന്‍സ്പെക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215478/the-incident-of-dumping-toilet-waste-in-the-canal-three-people-were-arrested)