മേപ്പയ്യൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന കേരള ജനതക്കുമേല്‍ അന്യായമായ വൈദ്യുതി നിരക്ക് വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ച് സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന കേരള സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ഇബി ഓഫീസ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു.
ധര്‍ണ്ണ ജില്ലാ കോണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. നിരക്ക് വര്‍ദ്ധനവ് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.
യുഡി എഫ് കണ്‍വീനര്‍ കമ്മന അബ്ദുറഹ്‌മാന്‍, കെ.പി. രാമചന്ദ്രന്‍, എം.എം. അഷ്‌റഫ് , മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ , എം.കെ. അബ്ദുറഹ്‌മാന്‍, കെ.പി. വേണുഗോപാല്‍, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹ്‌മാന്‍, ആ ന്തേരി ഗോപാലകൃഷ്ണന്‍, നിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, ഇ.കെ. മുഹമ്മദ് ബഷീര്‍, സി.പി. നാരായണന്‍, സി. എം.ബാബു, ഷബീര്‍ ജന്നത്ത്, ഫൈസല്‍ ചാവട്ട്, കെ.പി.രാധാമണി സംസാരിച്ചു.സറീന ഒളോറ, ആര്‍. കെ. ഗോപാലന്‍,റിഞ്ചു രാജ് എടവന , ആര്‍ കെ. രാജീവന്‍, കിഴ്‌പോട്ട് അമ്മത്, കീഴ്‌പോട്ട് പി.മൊയ്തി , പെരുമ്പട്ടാട്ട് അശോകന്‍, പി.കെ. രാഘവന്‍, ടി.കെ. അബ്ദു റഹ്‌മാന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, വാസു അമ്പാടി, കൂനിയത്ത് നാരായണന്‍, മല്ലിക , ജിഷ മഞ്ഞക്കുളം നേതൃത്വം നല്‍കി.
Unfair electricity tariffs UDF Demands Withdrawal Of Hike