പാലേരി : ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ഇ.സി. രാമചന്ദ്രന്റെ 5-ാം ചരമ വാര്‍ഷികം ആചരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.
ഇ.വി. രാമചന്ദ്രന്‍, വി.പി. ഇബ്രാഹിം, എന്‍.പി വിജയന്‍, കെ.വി. രാഘവന്‍, എസ് സുനന്ദ്, ഇ.ടി. സരീഷ്, പ്രകാശന്‍ കന്നാട്ടി, പി.ടി. വിജയന്‍, ഇ.വി. ശങ്കരന്‍, എന്‍.എസ് നിധിഷ് തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനക്ക് സി.എം. പ്രജീഷ്, സി.കെ. രജീഷ്, യു.പി. ഹമീദ്, എന്‍.പി. സുരേഷ്, പി ശ്രീജിത്ത്, കൊല്ലിയില്‍ ലീല, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
EC Ramachandran's death anniversary was observed at paleri