പേരാമ്പ്ര: കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധം.കേരള മഹിളാ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവു മനുഷ്യക്കടത്തും എന്ന അന്യായമായ കുറ്റം ചുമത്തി മലയാളിയായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിലാണ് കേരള മഹിളാ സംഘം പ്രതിഷേധിച്ചത്.
മഹിളാസംഘം ജില്ലാ സെക്രട്ടറി ടി. ഭാരതി , വൈസ് പ്രസിഡണ്ട് സരസു കൊടമന ,ജോയിന്റ് സെക്രട്ടറി ആശ ശശാങ്കന്‍, ട്രഷറര്‍ കെ.ടി. കല്യാണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കമിറ്റി അംഗങ്ങളായ സതീദേവി, ഹസീന വിജയന്‍, ഉഷാദേവി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Kerala Mahila Sangham protests the arrest of nuns