നൊച്ചാട്: നൊച്ചാട് എഎംഎല്‍ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിലാണ് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
പരിപാടി പ്രധാന അധ്യാപിക എ.കെ അസ്മ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് എന്‍.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്ക് നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നടത്തി.

ചടങ്ങിന് ജാഗ്രത സമിതി കണ്‍വീനര്‍ കെ.എ ലിനിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ആര്‍ ജി കണ്‍വീനര്‍ റിയാസ് എന്‍ നന്ദിയും പറഞ്ഞു
Awareness class organized