കൊയിലാണ്ടി : ഓള്‍ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. കൊയിലാണ്ടി മെര്‍ച്ചന്റ് അസ്സോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തിലാണ് 15 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചത്.
ശ്രീധരന്‍ കാരയാട് പ്രസിഡന്റ്, കെ. സുനില്‍കുമാര്‍ സെക്രട്ടറി, കെ.കെ ഗിരീഷ് കുമാര്‍ കാവുന്തറ ഖജാന്‍ജി എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു. ശ്രീധരന്‍ കാരയാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി.കെ.കെ ബാബു നന്ദിയും പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി, നാണു പന്നിക്കോട്ടൂര്‍, സത്യന്‍ പന്തിരിക്കര, പി.പി രവീന്ദ്രന്‍, ദിലീപ് കുമാര്‍, അത്തോളി, പി.കെ.കെ ബാബു, ലിനീഷ് മൊടക്കല്ലൂര്‍, പി. ബാബു, മഹേഷ് ഒഞ്ചിയം എന്നിവരെയും തെരഞ്ഞെടുത്തു.
AKSTTU Executive Committee formed