ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാര്‍ 'മിഷന്‍ 2025' സംഘടിപ്പിച്ചു. ആവള മഠത്തില്‍ മുക്ക് സുദിനം ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. സുരേന്ദ്രന്‍ വികസന പത്രിക അവതരിപ്പിച്ചു. കിഴക്കയില്‍ രവീന്ദ്രന്‍, പിലാക്കാട്ട് ശങ്കരന്‍, എ.കെ. ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, എ. ബാലകൃഷ്ണന്‍, ശ്രീഷ ഗണേഷ്, നളിനി നല്ലൂര്‍, വി. കണാരന്‍, ബഷീര്‍ കറുത്തെടുത്ത്, വി. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Congress Committee organizes Mahatma Gandhi Gram Swaraj Development Seminar