ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വിജയാരവം 2025 പ്രതിഭകള്‍ക്ക് ആദരവ് സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കയ്ക്കല്‍പ്പ് അവാര്‍ഡില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട ഗവ: ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും, ആരോഗ്യ മേഖലയില്‍ സുസ്ഥിര്‍ഘ സേവനം നടത്തിയ മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റു വിവിധ മേഖലകളിലെ പ്രതിഭകള്‍, 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി പ്ലസ്ടു ഉന്നത വിജയികള്‍ക്കും ആദരവ് നല്‍കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ ബിന്ദു, മെഡിക്കല്‍ ഓഫീസര്‍ മാരായ ഡോ: എം.എ ഷാരോണ്‍, ഡോ: സീന വി മഠത്തില്‍, ഡോ: മുഹമ്മദ് കമറുദ്ധീന്‍, ഡോ: വിനോദ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Chakkittapara Grama Panchayat organizes felicitation of talents