പേരാമ്പ്ര: കൈതക്കലിലെ ബി.എഡ് കോളേജ് റോഡില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കാര്യോട്ട് സബീഷ് എന്ന ആള്‍ രാത്രി 9.30 ഓടെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് തട്ടാം കണ്ടി രാജന്‍ എന്ന ആളുടെ വീടിന്റെ മുന്‍ഭാഗത്ത് റോഡില്‍ പെരുമ്പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തട്ടാം കണ്ടി രാജനെയും കാര്യോട്ട് സുബീഷിനേയും വിവരമറിക്കുകയും മൂന്നു പേരും ചേര്‍ന്ന് പെരുമ്പാമ്പിനെ വലിയ ബേരലിന്റെ അകത്താക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് നിരധി നാട്ടുകാര്‍ പാമ്പിനെ കാണാന്‍ തട്ടാന്‍ കണ്ടി വീട്ടില്‍ എത്തിയിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.ടി ബി എഫ് ഒ രവീന്ദ്രന്‍, ധീരജ് ,വാച്ചര്‍ ഗോപാലന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 30 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ ബാരലിന്റെ ഉള്ളില്‍ വെച്ചു തന്നെ സഞ്ചിയിലാക്കി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് നിന്ന് ഇതിലും വലിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യേഗസ്ഥര്‍ക്ക് കൈമാറിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Caught a python from the handcuff