പൂഴിത്തോട്: കേരള സര്‍ക്കാര്‍ പതിനഞ്ച് കോടി 75 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന പൂഴിത്തോട് എക്കല്‍ പാലത്തിന്റെ പണി ആരംഭിച്ചു. ഊരാളുങ്കല്‍ സ്വസൈറ്റി ടെഡര്‍ ചെയ്ത് പൂഴിത്തോട് ഭാഗത്തുനിന്നും അപ്രോച്ച് റോഡിന്റെ പണിയും മരുതോങ്കര പഞ്ചായത്തിലെ എക്കല്‍ ഭാഗത്ത് നിന്ന് പാലത്തിന്റെ പണിയും ആരംഭിച്ചു.
ഈറോഡ്പ്രാവര്‍ത്തികമായാല്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പേരാ മ്പ്ര എന്നീ രണ്ട് നയമസഭാമണ്ഢലങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും വടകര കൊയിലാണ്ടി താലൂക്കുകളെയും ചക്കിട്ടപാറ മരുതോങ്കര ഗ്രാമപഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയായി മാറും ഈ പാത വരുന്നതിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തിലെ എക്കല്‍ പ്രദേശം പൂഴിത്തോടിനോട് അടുത്ത പ്രദേശമായി മാറും ഒറ്റപ്പെടുന്ന പൂഴിത്തോടിന് ഇത് വലിയ ആശ്വസമാകും.
പ്രസ്തുത പ്രവര്‍ത്തിചക്കിട്ടപാറപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ നേതൃത്വത്തില്‍ പരിശോദന നടത്തി നിര്‍ദ്ദേശം നല്‍കി. സംഘത്തില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡ് റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശശി മനോജ് പാറച്ചാലില്‍ എന്നിവരും പങ്കെടുത്തു.
Work On Poozhithodu Alluvial Bridge Begins