പട്ടാണിപ്പാറ: നവീന ഗ്രന്ഥശാലയില്‍ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. പരിപാടി അഡ്വ. എം. ശ്രീചിത്ര ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് ടി.ഇ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് കെ. നാരായണന്‍, താലൂക്ക് കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍, ശ്രീനി പാലേരി, വി.പി. ഇബ്രാഹിം, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, എം. ജയാനന്ദന്‍, അയന വിജയന്‍, ഇ. വിജയ രാഘവന്‍, വി.എന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാജന്‍ മാത്യു സ്വാഗതവും ലത പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.
Naina Library on the occasion of World Human Rights Day