പേരാമ്പ്ര : ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വനിത സംഗമം 'സഹായിക' സംഘടിപ്പിച്ചു. വീട്ടില്‍ ഒരു പാലിയേറ്റീവ് വളണ്ടിയര്‍ എന്ന ലക്ഷ്യത്തോടെയാണ് വനിത സംഗമം സംഘടിപ്പിച്ചത്.
കടിയങ്ങാട് പാലം മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രി റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് ലിസമ്മ അബ്രഹാം ക്ലാസെടുത്തു.
വി.പി. ഇബ്രാഹിം, പപ്പന്‍ കന്നാട്ടി, കെ.ടി. രവീന്ദ്രന്‍, എന്‍.സി. അബ്ദുറഹ്‌മാന്‍, കെ.കെ. ലീല, ടി സുജിത, രഷിത രാജേഷ്, കെ.എം ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍മ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറക്ടര്‍ ഷൈലജ ചെറുവോട്ട് നന്ദിയും പറഞ്ഞു.
Palliative Women's Sangam organized 'Sahayika' at changaroth