കോഴിക്കോട് : വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്‍കുന്ന മറുപടിയില്‍ വിവരം ഉണ്ടായിരിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അല്ലാത്തപക്ഷം വിവരാവകാശ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിവരാവകാശ ഓഫീസര്‍മാരെ ഓര്‍മിപ്പിച്ചു.

രേഖകളുടെ പകര്‍പ്പ് ലഭിക്കാനായി ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട പ്രകാരം ഫീസ് അടച്ചിടും ലഭിച്ചില്ലെന്ന കോട്ടപ്പാടം ടി ഉസൈന്‍ എന്നിവരുടെ പരാതിക്ക് ഫറൂഖ് മുനിസിപ്പാലിറ്റി മുന്‍ ക്ലീന്‍ സിറ്റി മാനേജര്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ്.
ഫറൂഖ് താലൂക്ക് ആശുപത്രിയിലെ കവാട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വി. മഖ്ബൂല്‍ ഫീസ് അടച്ചിട്ടും ആവശ്യപ്പെട്ട മുഴുവന്‍ പകര്‍പ്പും ലഭിച്ചില്ല എന്ന പരാതിയില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട മുഴുവന്‍ പകര്‍പ്പുകളും നല്‍കി.
ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ സി.കെ ബഷീര്‍ നേരിട്ട് നല്‍കിയ അപേക്ഷ സ്വീകരിച്ചില്ലെന്ന പരാതിയില്‍ ഓണ്‍ലൈനായി മാത്രമല്ല നേരിട്ട് നല്‍കിയാലും സ്വീകരിക്കണമെന്നും വിവരാവകാശ അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കാതിരിക്കരുതെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്കെതിരെ പുതുപ്പാടി അബ്ദുല്‍സലാം നല്‍കിയ ഹര്‍ജിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവരങ്ങളെല്ലാം ലഭിച്ചു എന്ന് ഹര്‍ജിക്കാരന്‍ സൂചിപ്പിച്ചതിനാല്‍ തീര്‍പ്പാക്കി.
ഹാജരാവാത്ത ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍, തിരൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാക്ക് സമന്‍സ് അയക്കുന്നതാണ്. ഹിയറിങ്ങ് നടത്തിയ 18 കേസുകളില്‍ 16 എണ്ണം തീര്‍പ്പാക്കിയെന്നും അറിയിച്ചു.
Information should not be provided merely in response to RTI applications; RTI Commissioner