മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശിയായ വടക്കുമ്പാട്ടു ചാലില്‍ അബ്ദുള്ളയുടെ മകന്‍ സിനാന്‍ (37) ആണ് വില്‍പനയ്ക്കായ് കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 65 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം മഞ്ഞക്കുളത്ത് പൊലീസ് പട്രോളിംഗിനിടെ ഇയാളെ പിടികൂടുകയായിരുന്നു.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിന്റെ കീഴിലെ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാറിന്റെ കീഴിലെ സ്‌ക്വാഡും മേപ്പയ്യൂര്‍ എസ്‌ഐ പി ഗിരീഷ് കുമാറിന്റെയും നേതൃത്വത്തില്‍ പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
A young man from Perambra was arrested by the police with ganja