പെരുവണ്ണമൂഴി: പെരുവണ്ണമൂഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7 മണിയോടെ ആണ് സംഭവം. പന്നിക്കോട്ടൂര്‍ പുത്തേരി രാജന്‍ (51)ആണ് കാട്ടാന ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ രാജന്‍ ജോലി കഴിഞ്ഞു പെരുവണ്ണാമൂഴിയില്‍ നിന്നും ബൈക്കില്‍ വരുന്ന വഴിക്ക് റോഡില്‍ നില്‍ക്കുകയായിരുന്ന ആന പെട്ടന്ന് ആക്രമിക്കാന്‍ വരുകയായിരുന്നു എന്ന് രാജന്‍ പറഞ്ഞു. ആനയെ കണ്ട രാജന്‍ ഉടന്‍ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും ആന ഓടി അടുക്കുകയായിരുന്നു എന്നും ആന മൂന്നുമീറ്ററോളം അടുത്തെത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചു പ്രാണരക്ഷര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും രാജന്‍ പറഞ്ഞു.
ഓട്ടത്തിനിടയില്‍ വീണതിനെ തുടര്‍ന്നാണ് രാജന് പരിക്കേറ്റത്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയാണ് പരിക്കേറ്റ രാജനെ പേരാമ്പ്ര താലൂക് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി മുതുകാട് പന്നിക്കോട്ടൂര്‍ ഭാഗങ്ങളില്‍ കാട്ടാന ഇറങ്ങി വലിയ നാശ നഷ്ടം ഉണ്ടാക്കിയിരുന്നു.
Wild elephant attack; Biker miraculously survives