ചക്കിട്ടപ്പാറ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈശങ്കരമീത്തല്‍ വിനോദന്‍, തെക്കുംപുറത്ത് സജി, ചിറയമ്പാടം ഷാജന്‍, കേളോത്ത് ചാലില്‍ ശ്രീധരന്‍, ആശാരികണ്ടി കൃഷ്ണന്‍, പാറയില്‍ അപ്പു, പയ്യൂര്‍ക്കണ്ടി ശശി, നെട്ടോടി ഗോപാലന്‍, നെട്ടോടി മാളു എന്നിവരുടെ കാര്‍ഷികവിളകളായ വാഴ, തെങ്ങിന്‍ തൈ, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, പഞ്ചായത്ത് അംഗം എം.എം പ്രദീപന്‍, കര്‍ഷകസംഘം പ്രവര്‍ത്തകരായ സുജി മാത്യു, ഗിരീഷ്, വിപിന്‍ ജോഷ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ധര്‍മ്മരാജ്, നടേരി ബാലകൃഷ്ണന്‍, കെ.പി കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞദിവസം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇന്നലെയും കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. ഭയത്തോടെയാണ് ഇവിടത്തെ ജനങ്ങള്‍ ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. വീടിന്റെ മുറ്റത്ത് വന്ന് വിറക്പുരയും നായയുടെ കൂടും നശിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി കാട്ടാനക്കൂട്ടത്തെ ഓടിക്കുകയായിരുന്നു. ഒപ്പം നാട്ടുകാരുമുണ്ട്.
A herd of wild elephants destroyed agricultural crops in Pannikottoor