പേരാമ്പ്ര: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചു കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, കെ എസ് യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ലാ കെ സ് യൂ വൈസ് പ്രസിഡന്റ് എസ് അഭിമന്യു, ആദില്‍ മുണ്ടിയത്ത്, പി.എസ് സുനില്‍കുമാര്‍ , റഷീദ് പുറ്റംപൊയില്‍, ഫൈസല്‍ പാലിശേരി, അരുണ്‍ തോമസ്, സുമിത്ത് കടിയങ്ങാട്, ആര്‍.പി അക്ഷയ് , കെ.പി നജീബ് , അദ്വൈദ്, സുഭാഷ് തുറയൂര്‍, അമിത് മനോജ് ,സി സജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Youth Protest Against Hike In Electricity Tariff In State Congress burned kerosene lamps and took out a protest march