സംഘശക്തിയോതി കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം

 സംഘശക്തിയോതി കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം
Dec 12, 2024 03:22 PM | By LailaSalam

പേരാമ്പ്ര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. കുടിശികയായി കിടക്കുന്ന 6 ഗഡു ക്ഷാമാശ്വാസവും 2019ലെ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിലെ 2 ഗഡു ക്ഷാമാശ്വാസ കുടിശികയും ഒരു ഗഡു പെന്‍ഷന്‍ കുടിശികയും ഉടന്‍ അനുവദിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നലെയും ഇന്നുമായി വിവിധ പരിപാടികളോടെയാണ് സമ്മേളനം നടക്കുന്നത്. വെള്ളിയൂര്‍ ഹിമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ്  ഇ.കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. തുടര്‍ന്ന് നൂറുകണക്കിന് കെഎസ്എസ്പിഎ അംഗങ്ങള്‍ അണിനിരന്ന പ്രകടനവും നടന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


പി. സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് ജേതാവ് മുനീര്‍ എരവത്തിനെ ആദരിച്ചു. സംഘടനയിലേക്ക് പുതുതായി കടന്ന് വന്ന ദാമോദരന്‍ പൂതേരി, സഫിയ എന്നിവരെ ചടങ്ങില്‍ സ്വീകരിച്ചു. കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, കെ.പി. രാമചന്ദ്രന്‍, വി. സദാനന്ദന്‍, സി. രഞ്ജിനി, ടി. ഹരിദാസന്‍, പി.എം. പ്രകാശന്‍, ഒ.എം. രാജന്‍, വി.വി. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ. ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നിയോജക മണ്ഡലം സെക്രട്ടറി വി. കണാരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന വനിത സുഹൃദ്‌ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


വനിത ഫോറം നിയോജക മണ്ഡലം പ്രസിഡന്റ്  ഇ.എം. പത്മിനി അധ്യക്ഷത വഹിച്ചു.വനിത ഹോറം സംസ്ഥാന സെക്രട്ടറി എം. വാസന്തി മുഖ്യപ്രഭാഷണം നടത്തി. കെ. പ്രദീപന്‍, ഇ.കെ. സുരേഷ്, നളിനി നെല്ലൂര്‍, എന്‍. ഹരിദാസ്, പി. മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. വനിത ഹോറം സെക്രട്ടറി കെ. ജാനു സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.ടി. ഹമീദ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. വി.കെ. രമേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം സെക്രട്ടറി വി. കണാരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ വി.പി. പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വേലായുധന്‍ കീഴരിയൂര്‍, സി.കെ. രാഘവന്‍, എ. വത്സല എന്നിവര്‍ സംസാരിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച പേരാമ്പ്ര അക്കാദമി ഹാളില്‍ ഇ.കെ.ബാലന്റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗം ജില്ല പ്രസിഡന്റ് കെ.സി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.


Sangha Shaktiyothi KSSPA Perambra Constituency Conference

Next TV

Related Stories
 ലോക മനുഷ്യാവകാശ ദിനം ആചരിച്ച് നവീന ഗ്രന്ഥശാല

Dec 12, 2024 04:09 PM

ലോക മനുഷ്യാവകാശ ദിനം ആചരിച്ച് നവീന ഗ്രന്ഥശാല

നവീന ഗ്രന്ഥശാലയില്‍ ലോക മനുഷ്യാവകാശ ദിനം...

Read More >>
തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

Dec 12, 2024 03:12 PM

തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പേരാമ്പ്ര...

Read More >>
വ്യാപാരിമിത്ര കുടുംബസംഗമം ഡിസംബര്‍ 14 ന്

Dec 12, 2024 01:08 PM

വ്യാപാരിമിത്ര കുടുംബസംഗമം ഡിസംബര്‍ 14 ന്

കേരള വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരിമിത്ര കുടുംബസംഗമം...

Read More >>
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാവിലുംപാറ യൂണിറ്റ് സമ്മേളനം

Dec 12, 2024 12:10 PM

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാവിലുംപാറ യൂണിറ്റ് സമ്മേളനം

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കുറ്റ്യാടി ഏരിയായിലെ കാവിലുംപാറ യൂണിറ്റ്...

Read More >>
ഇ.സി രാമചന്ദ്രന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

Dec 12, 2024 11:41 AM

ഇ.സി രാമചന്ദ്രന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ഇ.സി....

Read More >>
ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം വകുപ്പ്

Dec 12, 2024 10:28 AM

ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം വകുപ്പ്

തീര്‍ഥാടന വിനോദ സഞ്ചാരത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍...

Read More >>
Top Stories