പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. കുഞ്ഞുത്സവം 2024 എന്ന പേരില്‍ പേരാമ്പ്ര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ പഞ്ചായത്തിലെ 28 അംഗനവാടികളില്‍ നിന്നായി 300 ല്‍ പരം കുരുന്നുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അംഗനവാടി വിദ്യാര്‍ത്ഥികള്‍ അണിനിരന്ന സ്വാഗത നൃത്തത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ആട്ടവും പാട്ടും കഥയുമൊക്കെയായി കുഞ്ഞു സര്‍ഗവാസനകള്‍ അവര്‍ പുറത്തെടുത്തു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കുഞ്ഞുത്സവത്തിന് തിരിതെളിയിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ ശ്രീലജ പുതിയേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍, കെ.കെ. അമ്പിളി, എം.കെ. ഷൈനി, പി. ജോന, ഐസിഡിഎസ് ഓഫീസര്‍ പി. ജമീല, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാരായ നീതു വര്‍ഗീസ്, പി. റീന കുമാരി എന്നിവര്‍ സംബന്ധിച്ചു.
ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ കെ. രേഷ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് അംഗനവാടി വര്‍ക്കര്‍ വി.എം. ഷീജ നന്ദിയും പറഞ്ഞു.
Anganwadi Kalatsavam with dancing and singing by children at perambra