പേരാമ്പ്ര : ചാലിക്കര ഹരിത സ്പര്‍ശം എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 21ന് വൈകു 4.30 ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ചു പൊതുസമ്മേളനവും നടക്കും.
സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തും. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായിരിക്കും. രാതി 8 മണിക്ക് ഇശല്‍ വിരുന്ന് നടക്കും. അന്നു കാലത്ത് 9 മണിക്ക് ചേരുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും. നജ്മ തബ്ഷിറ മുഖ്യാതിഥിയായിരിക്കും. 2 മണിക്ക് ബാല കേരളം നടക്കും. 22 ന് കാലത്ത് 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചാലിക്കര ശാഖ മുസ്ലിം ലീഗിനു കീഴിലാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, കാര്‍ഷിക മേഖല, യുവജന - വയോജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനമേഖല. ചെയര്‍മാന്‍ എസ്. കെ അസ്സയിനാര്‍, മുഖ്യ രക്ഷാധികാരി ടി.കെ ഇബ്രാഹീം, പി.കെ.കെ നാസര്‍, സി. അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Chalikkara Green Touch Trust Office To Be Inaugurated Tomorrow