പേരാമ്പ്ര: പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡിയും ആശ്വാസ് അവകാശ ധന സഹായ വിതരണവും നടന്നു. പേരാമ്പ്ര സുരഭി അവന്യുവില്‍ നടന്ന ചടങ്ങ് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. ആശ്വാസ് കുടുംബ സുരക്ഷ പദ്ധതിയില്‍ യൂണിറ്റിലെ 2 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കി. ആശ്വാസ് ചെയര്‍മാന്‍ എ.വി.എം. കബീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍ കുമാര്‍, ട്രഷറര്‍ ജിജി കെ. തോംസണ്‍ എന്നിവര്‍ ആശ്വാസ ധനസഹായ വിതരണം നടത്തി.
വ്യാപാരി വ്യവസായി യൂത്ത് വിങ് സംസ്ഥാന എക്‌സലന്റ് അവാര്‍ഡ് നേടിയ നൗഫല്‍ ഫൈന്‍ ഗോള്‍ഡിനെയും ഓഡിറ്റോറിയം ഓണേഴ്‌സ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരഭി സുരേഷ് ബാബുവിനെയും പൊന്‍പറ ഹില്‍സ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുത്ത സി.എം അഹമ്മദ് കോയയെയും ചടങ്ങില്‍ ആദരിച്ചു. എം.ബാബു മോന്‍, ഷെരീഫ് ചീക്കിലോട്, സലിം മണവയല്‍, ഒ.പി. മുഹമ്മദ്, അലങ്കാര്‍ ഭാസ്‌കരന്‍, വിജയലക്ഷ്മി നമ്പ്യാര്‍ മുഹമ്മദ് കിംഗ്‌സ് സോമന്‍ കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
The general body and the distribution of aakash rights funding assistance were held