പേരാമ്പ്ര: പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹസ്പര്‍ശം 2024 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോട്ടപറമ്പ് സ്ത്രികളുടെയും, കുട്ടികളുടെയും ആശുപത്രി ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പില്‍ അഗ്നി രക്ഷാനിലയത്തിലെ ജീവനക്കാരും ഹോംഗാര്‍ഡ്‌സും,സിവില്‍ ഡിഫന്‍സും,ആപ്താമിത്ര അംഗങ്ങളുമാണ് രക്തദാനം നടത്തിയത്. പേരാമ്പ്ര അഗ്നി രക്ഷാനിലയത്തില്‍ വെച്ച് നടത്തിയ ക്യാമ്പില്‍ അറുപതോളം പേര്‍ രക്തദാനം നടത്തി. ക്യാമ്പ് കോഴിക്കോട് അഗ്നി രക്ഷാസേവനം ജില്ലാ ഓഫീസര്‍ കെ.എം അഷ്‌റഫലി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ അധ്യക്ഷത വഹിച്ചു. പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം േ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.കെ വിനോദ് മുഖ്യാതിഥിയായി.
കോട്ടപ്പറമ്പ് ഗവ.ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ നസിയ കെ.സലീം, കെഎഫ്എസ്ഡി ആന്റ് എംഎ സംസ്ഥാന പ്രസിഡണ്ട് കെ.കെ ഗിരീഷ് കുമാര്‍, കെ എഫ്എസ്എ സംസ്ഥാന പ്രസിഡണ്ട് എ.ഷജില്‍ കുമാര്‍, സിവില്‍ ഡിഫന്‍സ് കോ.ഓര്‍ഡിനേറ്റര്‍,ഫയര്‍ സ്റ്റേഷന്‍ കെ.ടി റഫീക്ക്, ഹോംഗാര്‍ഡ് എ.എം രാജീവന്‍, സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ ടി.സി സൗധ, ആപ്ത മിത്ര വളണ്ടിയര്‍ എം ഷിജു, മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രേഡ് അസിസ്റ്റന്റ് ഓഫീസര്‍ പി.സി പ്രേമന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ നന്ദിയും പറഞ്ഞു. രക്തദാനം നല്‍കിയവര്‍ക്ക് ഉപഹാരം നല്‍കി അവരെ ആദരിച്ചു.
Firefighters donate blood at perambra