പേരാമ്പ്ര: ക്ഷീര വികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ കന്നുകാലി വികസന പദ്ധതിയിലുള്‍പ്പെട്ട ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.
ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്‍, പുല്‍കൃഷി വികസന പദ്ധതിയില്‍ ജലസേചന സൗകര്യമൊരുക്കുക, യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും നടപ്പിലാക്കുന്നതിനുള്ള ധനസഹായം, കാലിത്തീറ്റ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികള്‍ക്കായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, ചങ്ങരോത്ത്, വളയം ഗ്രാമപഞ്ചായത്തുകളിലെ താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുവള്ളി, പേരാമ്പ്ര, തൂണേരി ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2371254 (ജില്ലാ ഓഫീസ്, കോഴിക്കോട്).
Ksheeragram: Applications invited for various projects at perambra