കുറ്റ്യാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പള്ളിയത്തെ മലയില്‍ ആയിഷ (63) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുറ്റ്യാടിയില്‍ വെച്ച് വാന്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ഭര്‍ത്താവ് പരേതനായ മലയില്‍ അമ്മത്. മക്കള്‍ സക്കീര്‍ (മസ്‌കറ്റ്), ശറഫുദ്ധീന്‍ (അധ്യാപകന്‍ ഫറൂഖ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അസീസ് (മദ്രസ അധ്യാപകന്‍), സമദ്, സമീര്‍ (മസ്‌കറ്റ്). മരുമക്കള്‍ മുനീറ (മന്ദരത്തൂര്‍), സറീന (ആയഞ്ചേരി), സഹല (പള്ളിയത്ത്), ഷബ്ന (വലകെട്ട്).
The housewife died after being treated in a car accident at kuttiyadi