പേരാമ്പ്ര: ലോക നാടക സര്‍വ്വേ രണ്ടായിരം റാങ്കിന്റെ മികവില്‍. നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സ്‌കൂളില്‍ നിന്ന് സ്‌കൂളിലേയ്ക്കുള്ള ജൈത്ര യാത്ര തുടങ്ങിയിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു.
പേരാമ്പ്ര സ്വദേശിയായ സജീവന്റെ നിരവധി ദേശീയ അന്താരാഷ്ട അംഗീകാരങ്ങള്‍ നേടിയ നാടകക്യാമ്പ് കേരളത്തിനകത്തും പുറത്തുമായ് നാലായിരത്തിലധികം സ്‌കൂളുകള്‍ പിന്നിട്ട് കഴിഞ്ഞു.
കളിമുറ്റം വെറുമൊരു നാടകക്യാമ്പ് മാത്രമല്ല മാനസികവും ശാരീരികവുമായ കുട്ടികളുടെ വളര്‍ച്ചക്കുള്ള ചികിത്സാ മാര്‍ഗ്ഗവും കൂടിയാണ്. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് നാടക ക്യാമ്പ് നടക്കുക.
ഭിന്ന ശേഷി കുട്ടികള്‍ക്കായുള്ള നാടക തെറാപ്പിയും - നാടക യോഗയും സജീവന്റെ പുതിയ നാടക സങ്കേതങ്ങളാണ്. പതിനഞ്ച് വര്‍ഷത്തോളമായ് നാടക തെറാപ്പി നടത്തുന്നു. കുട്ട്യാട്ടന്‍ - എന്ന ഒറ്റയാള്‍ നാടകവും രംഗത്ത് വിജയകരമായ് അവതരിപ്പിക്കുന്നു.
Playground Drama Camp enters its twenty-fifth year at perambra