വടകര: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കെട്ടിടനിര്‍മാണതൊഴിലാളിയായ ഇരിങ്ങല്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ചോറോട് മീത്തലങ്ങാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ ചുമര് കെട്ടുന്നതിനിടെയാണ് അപകടം നടന്നത്.
വടകര അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷന്‍ ഓഫീസര്‍ വര്‍ഗീസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത്, എസ്എസ്ആര്‍ഒ ബിജു, എഫ്ആര്‍ഒഡി അനിത്ത്, പി.കെ ജയ്സന്‍, എഫ്ആര്‍ഒ അമല്‍രാജ്, ടി.പി ഷിജു, ബബീഷ്, വിജീഷ്, മുനീര്‍, എച്ച്.ജി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
A native of Vadakara fell into a well and died