നടുവണ്ണൂര്‍ : കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങള്‍ക്കുവേണ്ടി അഗ്‌നിബാധ പ്രതിരോധബോധവല്‍ക്കരണക്ലാസും പരിശീലനപരിപാടിയും സംഘടിപ്പിച്ചു.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസെടുത്തു. വിവിധതരം ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നല്‍കി. പാചകവാചക സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകളും മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു.
തുടര്‍ന്ന് ക്ലാസ്സില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഓഫീസര്‍ മറുപടി നല്‍കി. മെമ്പര്‍ സെക്രട്ടറി ഷിബിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ യു എം ഷീന അധ്യക്ഷം വഹിച്ചു. സിഡിഎസ് മെമ്പര്‍ ഗിരിജ നന്ദി പ്രകാശിപ്പിച്ചു.
Fire prevention awareness class and safety training were held