പേരാമ്പ്ര : ഹരിത കര്‍മ്മസേന പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
വി.പി സീന അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിത കര്‍മ്മസേന ജില്ല സെക്രട്ടറി പി. ഗിരിജ സംസാരിച്ചു. ചടങ്ങില്‍ പേരാമ്പ്ര എംസിഎഫിന്റെ വിഷയം സംബന്ധിച്ച് ജില്ലാ സെക്രട്ടറിക്ക് നിവേദനം നല്‍കി.
ഏരിയ സെക്രട്ടറിയായി ഷീജയെ തെരഞ്ഞെടുത്തു. ടി.കെ ജോഷിബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി ഷീജ നന്ദിയും പറഞ്ഞു.
Haritha Karmasena organized Perambra Area Convention