പേരാമ്പ്ര: കല്ലോട് തച്ചറത്ത്ക്കണ്ടി നാഗകാളിഅമ്മ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം 2024 ഡിസംബര്‍ 16 മുതല്‍ 25 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ദിവസവും വൈകീട്ട് തിരുമുഖം എഴുന്നള്ളത്ത്, വെള്ളാട്ട് എന്നിവ നടക്കും. ഡിസംബര്‍ 26 ന് ഉച്ചക്ക് മുന്‍പായി നടക്കുന്ന ഗുരുതിയോടെ മണ്ഡല വിളക്ക് മഹോത്സവം സമാപിക്കും.
ആദ്യദിനമായ ഇന്നലെ പൂവന്‍ കുന്ന് തറവാട് സുകുമാര്‍ ശ്രീകല വക വഴിപാടായി വിളക്ക് നടന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം കല്ലോട്ട് തറവാട് അജീഷ്, പത്മനാഭന്‍ നായര്‍ തയ്യുള്ളതില്‍, അശ്വനി ഉരുളുന്മല്‍കണ്ടി, തോട്ടത്തില്‍ ജയകൃഷ്ണന്‍, ഷൈലജ ബാബു ചേണിയക്കുന്നുമ്മല്‍, അച്ചു വൈഷ്ണവ് ഉരുളുമ്മല്‍കണ്ടി, രമ്യ നെല്ല്യാടികണ്ടി, ഗംഗാധരന്‍ തണ്ടപ്പുറം എന്നിവരും പത്താം ദിനമായ 25 ന് നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്ര കമ്മിറ്റിയും വിളക്ക് വഴിപാട് നടത്തുന്നു.
വരും വര്‍ഷത്തേക്കുള്ള മണ്ഡല വിളക്ക് ബുക്കിങ്ങ് ഇപ്പോള്‍ നടത്താവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
The mandala lamp festival has started at Thacharathkandi temple at perambra