പേരാമ്പ്ര: പേരാമ്പ്രയിലെ സഫ മജീദിന്റെ മകള്‍ സഫ ഫര്‍സാനയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന മാനവസേവനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണ ധനസഹായം കൈമാറി.
പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലേക്കാണ് ഒരുദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ധനസഹായമാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവിന് കൈമാറിയത്.
ഇത്തരത്തിലുള്ള സംഭാവനകള്‍ സമൂഹത്തിന് മാതൃകാപരമാണ്. സഫ മജീദിന്റെയും കുടുംബത്തിന്റെയും ഈ പ്രവര്‍ത്തനം ഏറ്റവുമുയര്‍ന്ന മാനവിക മൂല്യങ്ങളുടെ ഉദാഹരണമാണെന്ന് പ്രസിഡന്റ് എന്‍.പി. ബാബു പറഞ്ഞു.
ചടങ്ങില്‍ ജനപ്രതിനിധികളും ഹോസ്പിറ്റല്‍ അധികൃതരും പങ്കെടുത്തു. സ്നേഹവും മാനവികതയും പങ്കിടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.
സഫ മജീദിന്റെയും കുടുംബത്തിന്റെയും ഈ പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ പ്രശംസ നേടിയിരിക്കുകയാണ്.
Lunch donation was handed over on the occasion of Safa Farzana's wedding