പേരാമ്പ്ര: പേരാമ്പ്ര വില്ലേജ് ഓഫീസിലേക്ക് യുഡിഎഫ് പേരാമ്പ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെയും, അന്യായമായ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെയുമാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.പി റസാക്ക് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
കണ്‍വീനര്‍ കെ.സി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എസ് സുനില്‍കുമാര്‍, ഇ. ഷാഹി, പുതുക്കുടി അബ്ദുറഹിമാന്‍, ബാബു തത്തക്കാടന്‍, ആര്‍.കെ രജീഷ് കുമാര്‍, ആര്‍.കെ.മുഹമ്മദ്,കെ.എം. ശ്രീനിവാസന്‍, കെ.സി .മുഹമ്മദ് ,സി.പി ഹമീദ്, കെ. ജാനു, സല്‍മ നന്മനക്കണ്ടി, രേഷ്മ പൊയില്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര, സി.പി ഹമീദ്, കെ.എം ദേവി, കെ.പി മായന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
UDF organizes dharna at Perambra village office